പന്തിനു വേണ്ടി സഞ്ജുവിനെ ബിസിസിഐ തഴയുന്നു എന്ന് വി ശിവൻ കുട്ടി
ബിസിസിഐക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി വി ശിവൻ കുട്ടി. സെമിഫൈനലിൽ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ട് ഇന്ത്യ പുറത്താവാൻ കാരണം ബിസിസിഐയും സെലക്ടർമാരുമാണ് എന്ന് മന്ത്രി കുറ്റപ്പെടുത്തി. ഋഷഭ് പന്തിനു വേണ്ടി ബിസിസിഐ മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസണെ തഴയുകയാണെന്നും അദ്ദേഹം തൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറ്റപ്പെടുത്തി.