Thursday, January 9, 2025
Movies

ആരാധകര്‍ കാത്തിരുന്ന താര വിവാഹം, ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും വിവാഹിതരായി

മിനിസ്‌ക്രീന്‍ താരങ്ങളായ ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും വിവാഹിതരായി. സ്വന്തം സുജാത എന്ന പരമ്പരയിലൂടെ പരിചയത്തിലായ ഇരുവരും പിന്നീട് വിവാഹിതരാകാന്‍ തീരുമാനിക്കുകയായിരുന്നു. വിവാഹ ചടങ്ങ് വളരെ സ്വകാര്യമായിട്ടാണ് നടത്തിയത്. അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. കൊച്ചിയിലെ ഒരു സ്വകാര്യ റിസോര്‍ട്ടില്‍ വെച്ചായിരുന്നു വിവാഹം നടന്നത്.

ചന്ദ്ര ലക്ഷ്മണിന്റെയും ടോഷ് ക്രിസ്റ്റിയുടെയും പ്രണയ കഥ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഒരു ഇന്റര്‍കാസ്റ്റ് മാര്യേജ് എന്ന നിലയിലുള്ള യാതൊരു കുഴപ്പങ്ങളും ഇല്ലാതെ കുടുംബക്കാര്‍ ആലോചിച്ചുറപ്പിച്ച വിവാഹമാണ് ചന്ദ്രയുടെയും ടോഷിന്റെയും കാര്യത്തില്‍ സംഭവിക്കുന്നതെന്ന് നേരത്തേ തന്നെ ഇരുവരും വ്യക്തമാക്കിയിരുന്നു. വര്‍ഷങ്ങളായി ഇന്‍ഡസ്ട്രിയിലുണ്ടെങ്കിലും സ്വന്തം സുജാത സെറ്റില്‍ വെച്ചാണ് ഇരുവരും ആദ്യമായി കാണുന്നത്.

പിസ്താ ഷെയ്ഡില്‍ കസവ് നൂല്‍വര്‍ക്ക് ചെയ്ത റാണി പിങ്ക് നിറത്തിലുള്ള ബോര്‍ഡര്‍ വരുന്ന പട്ടാണ് വിവാഹത്തിനായി ചന്ദ്ര അണിഞ്ഞത്. ടെമ്പിള്‍ സെറ്റ് ആഭരണങ്ങളും കൂടി അണിഞ്ഞാണ് ചന്ദ്ര എത്തിയത്. ടോഷ് ഓഫൈ്വറ്റ് നിറത്തിലുള്ള സില്‍ക്ക് ഷര്‍ട്ടണിഞ്ഞ് തനി നാടന്‍ കല്യാണച്ചെക്കനായാണ് എത്തിയത്.

പ്രണയവിവാഹമല്ല വീട്ടുകാര്‍ തീരുമാനിച്ചതാണ്. എങ്കിലും ഇഷ്ടത്തിലായ സ്ഥിതിയ്ക്ക് ആദ്യമായി പരസ്പരം കൈമാറിയ പ്രണയസമ്മാനം എന്താണെന്ന് ചോദിച്ചാല്‍ അത് തന്നെ കിടുകിടാ വിറിപ്പിക്കുന്ന സമ്മാനമായി പോയിയെന്ന് ടോഷ് പറഞ്ഞിരുന്നു. തന്റെ സമ്മാനം ഏറ്റവും ട്രെന്‍ഡിംഗ് ഉള്ള ഗിഫ്റ്റ് ആയിരുന്നുവെന്ന് ചന്ദ്രയും ഓര്‍മ്മിക്കുന്നു. കൊറോണ ആയിരുന്നു ചന്ദ്ര ആദ്യമായി നല്‍കിയ സമ്മാനമെന്നാണ് ടോഷ് നേരത്തെ പറഞ്ഞിട്ടുണ്ട്.

അന്ന് ചെറിയ സിംപ്റ്റംസ് ഒക്കെ ഉണ്ടായിരുന്നു. ഷൂട്ടിങ്ങ് നടക്കുമ്പോള്‍ അതുവരെയും ഞങ്ങള്‍ തമ്മില്‍ അടുത്ത് നിന്നുള്ള സീനുകളോ തൊട്ട് അഭിനയിക്കേണ്ടതായിട്ടുള്ള സീനുകളോ ഇല്ലായിരുന്നു. പക്ഷേ ചന്ദ്രയ്ക്ക് ചില ലക്ഷണങ്ങള്‍ കാണിച്ച ദിവസം ഷൂട്ട് ചെയ്തത് രണ്ടാളും ഒരുമിച്ചുള്ള സീനാണ്. അന്ന് സുജാതയുടെ കാലില്‍ ആദി പിടിക്കുന്ന സീനും ഷൂട്ട് ചെയ്തിരുന്നതായി ടോഷ് വ്യക്തമാക്കിയിരുുന്നു.

Leave a Reply

Your email address will not be published. Required fields are marked *