ഇടുക്കിയിൽ യുവതി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്തതിൽ ദുരൂഹതയെന്ന് ബന്ധുക്കൾ
ഇടുക്കി ഉപ്പുതറയിൽ യുവതി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്തതിൽ ദുരൂഹതയെന്ന പരാതിയുമായി ബന്ധുക്കൾ. പത്തു മാസം മുൻപ് വിവാഹിതയായ എം.കെ. ഷീജയാണ് ഇന്നലെ രാവിലെ വീടിനുള്ളിൽ തൂങ്ങി മരിച്ചത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.
ഉപ്പുതറ വളകോട് സ്വദേശി ജോബിഷിന്റെ ഭാര്യ എം. കെ.ഷീജയാണ് ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്തത്. ഭർത്താവ് നിരന്തരമായി തന്നെ ഉപദ്രവിക്കാറുണ്ടെന്നും, ഭർത്താവിന്റെ മാതാപിതാക്കളും തന്നോട് വഴക്കാണെന്നും ഷീജ പറഞ്ഞിരുന്നതാണ് സഹോദരൻ പറയുന്നത്.
ഷീജയുടെ മരണം അസ്വാഭാവികത ഉണ്ടാക്കുന്നതാണെന്നും, മരണവുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നൽകുമെന്നും ബന്ധുക്കൾ പറഞ്ഞു.
മദ്യപിച്ചെത്തി ഷീജയുമായി ഭർത്താവ് വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു എന്നാണ് ആരോപണം. പോലീസും തഹസിൽദാരും ഉപ്പുതറ ആശുപത്രിയിലെത്തി നടപടികൾ പൂർത്തിയാക്കി. മൃതദേഹം ഇപ്പോൾ പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജിലാണ്. നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ട് നൽകും.