Saturday, April 12, 2025
Kerala

ആശാനോട് തോറ്റ അഗസ്തി വാക്കുപാലിച്ചു; തല മൊട്ടയടിച്ചു

 

ഉടുമ്പൻചോലയിൽ മന്ത്രി എം എം മണിയോട് പരാജയപ്പെട്ട യുഡിഎഫ് സ്ഥാനാർഥി ഇ എം അഗസ്തി തല മൊട്ടയടിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരുപതിനായിരം വോട്ടിന് പരാജയപ്പെട്ടാൽ മൊട്ടയടിക്കുമെന്ന് അഗസ്തി വെല്ലുവിളിച്ചിരുന്നു.

വാക്ക് പാലിക്കാനുള്ളതാണെന്ന് പറഞ്ഞാണ് അഗസ്തി തല മൊട്ടയടിച്ച ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. 38,305 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എം എം മണി വിജയിച്ചത്. 2016ൽ അദ്ദേഹത്തിന് വെറും 1109 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ് ലഭിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *