കുഞ്ഞിൻ്റെ ചോറൂണിനിടെ ആനക്കൊട്ടിലിൻ്റെ മേൽഭാഗം ഇടിഞ്ഞു വീണു
ആലപ്പുഴ കലവൂരിൽ കുഞ്ഞിൻ്റെ ചോറൂണിനിടെ ആനക്കൊട്ടിലിൻ്റെ മേൽഭാഗം ഇടിഞ്ഞു വീണു. കുഞ്ഞിന്റെ അമ്മയുടെ തലയ്ക്ക് പരുക്കേറ്റു.
കലവൂർ ക്ഷേത്രത്തിൽ രാവിലെ 10 മണിക്കാണ് സംഭവം. 5 മാസം പ്രായമുള്ള അഭയ ദേവിൻ്റെ ചോറൂണിനിടെയാണ് ആനക്കൊട്ടിലിൻ്റെ മേൽഭാഗം ഇടിഞ്ഞ് അപകടമുണ്ടായത്. കലവൂർ സ്വദേശി ആര്യയെ ആശുപതിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.