ശബരിമലയിൽ ഭക്തർക്ക് പ്രവേശനം അനുവദിക്കും; കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണം
ശബരിമലയിൽ മണ്ഡലകാലത്ത് ഭക്തർക്ക് ദർശനം അനുവദിക്കാൻ തീരുമാനം. കൊവിഡ് പ്രോട്ടോക്കൾ പാലിച്ചാകും ഭക്തരെ പ്രവേശിപ്പിക്കുക. ഇതിനായുള്ള മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയെ രൂപീകരിക്കാനും തീരുമാനമായി.
വെർച്വൽ ക്യൂ വഴിയാകും പ്രവേശനം അനുവദിക്കുക. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരെയും പ്രവേശിപ്പിക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമായത്. അതേസമയം നടപന്തലിൽ വിരി വെക്കാൻ ആരെയും അനുവദിക്കില്ല. രാത്രി തങ്ങുന്നതിനും അനുവാദമില്ല