ആലപ്പുഴയില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞ വയോധിക മരിച്ചു
ആലപ്പുഴയില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന വയോധിക മരിച്ചു. വെളിയനാട് സ്വദേശി ത്രേസ്യാമ്മ ജോസഫാണ് മരിച്ചത്. 96 വയസ്സുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ നിന്നാണ് ഇവര്‍ നാട്ടിലെത്തിയത്. തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഇവരുടെ സ്രവം പരിശോധനക്ക് അയച്ചിട്ടുണ്ട്. പരിശോധനാ ഫലം വന്നതിന് ശേഷമാകും സംസ്‌കാര ചടങ്ങുകള്‍.