കുന്നംകുളം താലൂക്ക് ആശുപത്രിയിൽ മദ്യലഹരിയിൽ യുവാവിൻ്റെ പരാക്രമം
തൃശൂർ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ മദ്യലഹരിയിൽ യുവാവിൻ്റെ പരാക്രമം. പൊലീസ് മെഡിക്കൽ പരിശോധനയ്ക്കാണ് യുവാവിനെ ആശുപത്രിയിൽ എത്തിച്ചത്. കൊല്ലം അഞ്ചാലുംമൂട് സ്വദേശി സുൽഫിക്കറിനെയാണ് അറസ്റ്റ് ചെയ്തത്.
കേച്ചേരി എസ് ബി ഐ ബാങ്കിൽ മദ്യപിച്ച് പരാക്രമം കാട്ടിയതിനാണ് ഇയാളെ പിടികൂടിയത്. ആശുപത്രിയിൽ വച്ച് ഇയാൾ പോലീസിനെ അസഭ്യം വിളിച്ചു. സംഭവത്തിൽ സുൽഫിക്കറിൻ്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.