വിവാഹിതയ്ക്കൊപ്പം ഒളിച്ചോടി; യുവാവിൻ്റെ മൂക്കുമുറിച്ച് പിതാവും സഹോദരങ്ങളും
വിവാഹിതയായ 22കാരിക്കൊപ്പം ഒളിച്ചോടിയ യുവാവിന്റെ മൂക്ക് മുറിച്ചു. യുവതിയുടെ അച്ഛനും സഹോദരങ്ങളുമാണ് മൂക്ക് മുറിച്ചത്. സംഭവത്തിൽ അച്ഛനും നാല് സഹോദരങ്ങളും അടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൻ്റെ ഇവർ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു.
രാജസ്ഥാനിലെ അജ്മീറിലാണ് സംഭവം. ജനുവരിയിലാണ് 25കാരനായ ഹമീദ് ഖാൻ യുവതിയുമൊത്ത് ഒളിച്ചോടിയത്. തുടർന്ന് ഇവർ അജ്മീറിൽ താമസമാരംഭിച്ചു. ഈ വീടടിൽ അതിക്രമിച്ചു കയറിയ യുവതിയുടെ അചഹ്ഹനും സഹോദരന്മാരും ചേർന്ന് തന്നെ തട്ടിക്കൊണ്ടുപോവുകയായിരുന്നു എന്ന് ഹമീദ് ഖാൻ നൽകിയ പരാതിയിൽ പറയുന്നു. ഇയാളെ ഇരുമ്പുവടി ക്രൂരമായി ആക്രമിച്ച പ്രതികൾ പിന്നീട് മൂക്ക് മുറിക്കുകയായിരുന്നു. ശേഷം പ്രതികൾ ഇയാളെ വഴിയിൽ ഉപേക്ഷിച്ചു. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ ഹമീദ് പൊലീസിൽ പരാതിപ്പെടുകയായിരുന്നു.