സിനിമാ കാണാനെത്തിയവരുമായി അടി, തീയേറ്റര്‍ ജീവനക്കാരെ കത്തികൊണ്ട് കുത്തി; കരുനാഗപ്പള്ളില്‍ യുവാവിന്റെ പരാക്രമം
കൊല്ലം കരുനാഗപ്പള്ളിയില്‍ സിനിമാ തീയറ്ററില്‍ യുവാവിന്റെ പരാക്രമം. തിയറ്റര്‍ ജീവനക്കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. ലഹരിക്ക് അടിമയായ അക്രമി പൊലീസിന്റെ പിടിയിലായി. കെഎസ് പുരം പുന്നക്കുളം കുറവന്റെതറ മുഹമ്മദ് ആഷിക് ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം രാത്രി കൊല്ലം കരുനാഗപ്പള്ളി ലാലാജിമുക്ക് എച്ച് ആന്‍ ജെ മാളിലെ സിനിമാ തിയറ്ററിലാണ് ഇയാള്‍ അതിക്രമം കാണിച്ചത്. സിനിമ കാണാനെത്തിയ ആഷിക് സീറ്റിലിരിക്കാതെ ബഹളമുണ്ടാക്കിയതോടെ ജീവനക്കാരെത്തി ഇയാളെ പുറത്താക്കി.
ഇതോടെ അക്രമാസക്തനായ യുവാവ് കത്തിവീശി പരിഭ്രാന്തി പടര്‍ത്തി. തടയാന്‍ ശ്രമിക്കുന്നതിനിടെ ഒരു ജീവനക്കാരന് കുത്തേറ്റു. മറ്റു ജീവനക്കാര്‍ ചേര്‍ന്ന് ഇയാളെ പിടികൂടി പൊലീസിന് കൈമാറി. പ്രതി ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറഞ്ഞു.