Tuesday, April 15, 2025
Kerala

ഹിജാബ് ചുരുട്ടി തീക്കുണ്ഠത്തിലേക്ക് എറിയുന്ന രംഗമുണ്ട്, കൈയ്യടിച്ചു പോയി; ലോകത്തിന്റെ കഥയാണ് ‘കേരളാ സ്റ്റോറി’ : അബ്ദുള്ളക്കുട്ടി

കേരളാ സ്റ്റോറി എന്ന സിനിമ കേരളത്തിന്റെ കഥയല്ല, ലോകത്തിന്റെ കഥയാണെന്ന് ബിജെപി നേതാവ് എ പി അബ്ദുള്ളക്കുട്ടി. ലോകത്തിന്റെ പല ഭാഗത്ത് നിന്നും ജിഹാദികളുടെ വലയിൽ കുടുങ്ങിയെത്തിയ സ്ത്രീകളിൽ ഒരാളുടെ കൊച്ചു മകൾ ഹിജാബ് ചുരുട്ടി തീക്കുണ്ഠത്തിലേക്ക് വലിച്ചെറിയുന്ന ഒരു രംഗമുണ്ട്. സീൻ കണ്ട് കൈയ്യടിച്ചുവെന്നും അദ്ദേഹം തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

ജിഹാദികൾക്കെതിരെയുള്ള ഒരു സാംസ്‌കാരിക കലാപമാണ് ഈ സിനിമ. കേരളാ സ്റ്റോറി വിവാദമുണ്ടാക്കുന്നത് നിരോധിക്കപ്പെട്ട പിഎഫ്ഐയുടെ ആളുകളാണ്. കാലം മാറുകയാണെന്നും ചരിത്രത്തിലായാലും കലയിലായാലും കാലാകാലങ്ങളായി ഉണ്ടാക്കിവെച്ചിട്ടുള്ള നരേറ്റീവ് പാടേ പൊളിച്ചെഴുതപ്പെട്ടു തുടങ്ങി എന്നും അബ്ദുള്ളക്കുട്ടി തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *