Saturday, October 19, 2024
Kerala

ബ്രഹ്മപുരം അവലോകന യോഗം പ്രഹസനമെന്ന് പ്രതിപക്ഷ നേതാവ്; സ്വപ്നയെ അവിശ്വസിക്കേണ്ട ആവശ്യമില്ല

ബ്രഹ്മപുരം അവലോകന യോഗം പ്രഹസനമെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ. തീയണച്ച് പുക ശമിപ്പിക്കാൻ ഒരു നടപടിയും നിർദ്ദേശിച്ചില്ല. ക്രിത്രിമ മഴ ഉൾപ്പെടെയുള്ള കാര്യങ്ങൾ എന്ത് കൊണ്ട് ആലോചിച്ചിക്കുന്നില്ല. തീയണയ്ക്കുന്നതിന് പകരം ഇവിടെ നടക്കുന്നത് ഭാവിയിലേക്കുള്ള ആലോചനയെന്ന് പ്രതിപക്ഷ നേതാവ് വിമർശിച്ചു.

പതിനായിരക്കണിക്കിന് ആളുകളെ ഉത്‌കണ്ഠയിലാഴ്ത്തിയ വിഷയത്തിൽ അന്വേഷണം വേണം വേണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. അഴിമതിയും കെടുകാര്യസ്ഥതയും ഇതിന് പിന്നിലുണ്ട്. രണ്ടാം തിയതിലെ അതെ പ്ലാൻ തന്നെയാണ് ഒൻപതാം ദിവസവും നിറവേറ്റുന്നത്. പുതിയ ഒരു രീതിയും നടപ്പിലാക്കുന്നില്ല എന്ന് അദ്ദേഹം ആരോപിച്ചു.

സ്വപ്നയുടെ ആരോപണത്തിനോടുള്ള ചോദ്യത്തിന് അവർ നടത്തുന്നത് തെറ്റായ പ്രചാരണമാണ് എന്ത്‌ കൊണ്ട് നിയമനടപടി സ്വീകരിക്കുന്നില്ല എന്ന് അദ്ദേഹം ചോദിച്ചു. ഇത്രയധികം വെളിപ്പെടുത്തലുകൾ ഉണ്ടായിട്ടും എന്ത് കൊണ്ട് നിയമനടപടികള സ്വീകരിക്കാൻ സർക്കാർ മടിക്കുന്നുവെന്ന് അദ്ദേഹം ആരാഞ്ഞു. അവർ കൂടുതൽ കാര്യങ്ങൾ പുറത്ത് പറയുമോ എന്ന പേടിയാണ് ഇത്തരമൊരു നീക്കം സർക്കാരിൽ നിന്ന് ഉണ്ടാകാതിരുന്നതിന് കാരണം. സ്വപ്നയെ ഇപ്പോൾ അവിശ്വസിക്കേണ്ട കാര്യമില്ല. വിജേഷുമായി ബന്ധമില്ലെന്ന് മുഖ്യമന്ത്രിയും എം വി ഗോവിന്ദനും തെളിയിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.

ഈ ഒരു സാഹചര്യത്തിലൂടെ കടന്നു പോകുമ്പോൾ സിനിമയുടെയും സീരിസാറിന്റെ കാര്യം സംസാരിക്കാൻ സ്വപ്നയുടെ അടുത്തേക്ക് പോയെന്ന് വിജേഷ് പറയുന്നത് സാമാന്യമായ യുക്തിയിൽ ആലോചിക്കുമ്പോൾ തന്നെ വിശ്വസനീയമല്ലെന്ന് മനസിലാകാൻ സാധിക്കും. ഇതിനെ പറ്റി വിശദീകരിക്കേണ്ടത് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയുമാണ് എന്നും പ്രതിപക്ഷ നേതാവ് സൂചിപ്പിച്ചു.

Leave a Reply

Your email address will not be published.