കൂടത്തായി കൂട്ടക്കൊലപാതക കേസ്: ജോളിയുടെ ജാമ്യാപേക്ഷ കോടതി തള്ളി
കൂടത്തായി കൂട്ടക്കൊലപാതക കേസിലെ ഒന്നാം പ്രതി ജോളി ജോസഫിന്റെ ജാമ്യാപേക്ഷ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. അന്വേഷണത്തെ സ്വാധീനിക്കാൻ സാധ്യതയുള്ളതിനാൽ ജാമ്യം അനുവദിക്കാൻ പറ്റില്ലെന്ന് കോടതി പറഞ്ഞു.
മാത്യു മഞ്ചാടിയിൽ, ആൽഫൈൻ, ടോം തോമസ് എന്നിവരുടെ കൊലപാതക കേസുകളിലെ ജാമ്യാപേക്ഷയിലാണ് വിധി പറഞ്ഞത്. മൃതദേഹാവശിഷ്ടങ്ങൾ നാഷണൽ ഫോറൻസിക് ലാബിൽ ശാസ്ത്രീയ പരിശോധന നടത്തണമെന്ന അപേക്ഷയിലും കോടതി ഇന്ന് വിധി പറഞ്ഞു. മൃതദേഹാവശിഷ്ടങ്ങൾ ഹൈദരാബാദിലെ ലാബിൽ പരിശോധിക്കാനുള്ള പ്രോസിക്യൂഷന്റെ അപേക്ഷ കോടതി അനുവദിച്ചു.