Wednesday, April 16, 2025
Kerala

ബജറ്റ് തീരുമാനങ്ങളില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി സമരത്തിലേക്ക്

സംസ്ഥാന ബജറ്റ് തീരുമാനങ്ങളില്‍ പ്രതിഷേധിച്ച് സമരത്തിലേക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി. ഈ മാസം 20 മുതല്‍ 25വരെ സമര പ്രചാരണ ജാഥയും 28ന് സെക്രട്ടറിയേറ്റ് ധര്‍ണയും നടത്താനാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ തീരുമാനം.

പെട്രോള്‍-ഡീസല്‍ സെസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറിയേറ് യോഗം ആവശ്യപ്പെട്ടു. ഇന്ധന വിലയുടെ കാര്യത്തില്‍ നികുതി കുറച്ച കേന്ദ്രത്തിന്റെ നടപടി പോലും സംസ്ഥാനം ചെയ്യുന്നില്ലെന്നും സംസ്ഥാനം ധൂര്‍ത്ത് കുറച്ചുകൊണ്ട് ക്ഷേമ പ്രവര്‍ത്തനം നടത്തട്ടെയെന്നും വ്യാപാരികള്‍ വിമര്‍ശനം ഉന്നയിച്ചു.

സംസ്ഥാനത്തെ ധനസ്ഥിതിയില്‍ അപകടകരമായ സാഹചര്യമുള്ളതുകൊണ്ടാണ് ഇന്ധന സെസ് ഏര്‍പ്പെടുത്തിയതെന്ന് മന്ത്രി കെ.എന്‍.ബാലഗോപാല്‍ ഇന്ന് പറഞ്ഞു. വകുപ്പുകള്‍ നികുതിയിനത്തിലും മറ്റും പിരിച്ചെടുക്കാനുള്ള തുക സര്‍ക്കാരിലേക്കെത്താന്‍ നിയമഭേദഗതി ആവശ്യമാണ്.

വ്യക്തിപരമായ താല്‍പര്യം കൊണ്ടല്ല ഇന്ധന സെസ് ഏര്‍പ്പെടുത്തിയത്. ധനവകുപ്പിനെ കുറ്റപ്പെടുത്തിയുള്ള സിഎജി റിപ്പോര്‍ട്ട് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കും. അന്‍പതു വര്‍ഷത്തെ കുടിശികയുടെ കാര്യം സിഎജി പറയുന്നുണ്ട്. സംസ്ഥാനത്തിന്റെ തനതുനികുതി വരുമാനത്തില്‍ 26000 കോടി രൂപയുടെ വരുമാനമുണ്ടായെന്നും ധനമന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *