Thursday, January 2, 2025
Kerala

റെ​ന്‍​സിം ക​ണ്ട​ത് സു​കു​മാ​ര​ക്കു​റു​പ്പി​നെ​യോ‍‍; സന്യാസിയെ തേടി രാജസ്ഥാനിലേക്ക്

പി​ടി​കി​ട്ടാ​പ്പു​ള്ളി സു​കു​മാ​ര​ക്കു​റു​പ്പിന്‍റെ രൂ​പ​സാ​മ്യ​മു​ള്ള​യാ​ളു​ക​ളെ പ​ല​യി​ട​ങ്ങ​ളി​ലാ​യി ക​ണ്ട് ആ​ളു​ക​ള്‍ സം​ശ​യം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. പ​ക്ഷേ, പ​ത്ത​നം​തി​ട്ട​യി​ലെ ബി​വ​റേ​ജ​സ് ഷോ​പ്പ് മാ​നേ​ജ​ര്‍ ഇ​പ്പോ​ഴും ഉ​റ​ച്ചു വി​ശ്വ​സി​ക്കു​ന്നു: രാ​ജ​സ്ഥാ​നി​ല്‍ താ​ന്‍ ക​ണ്ട​തു സാ​ക്ഷാ​ല്‍ സു​കുമാ​ര​ക്കു​റു​പ്പി​നെ ത​ന്നെ​യെ​ന്ന്.

റെൻസിമിന്‍റെ മൊഴിയെടുത്ത ക്രൈംബ്രാഞ്ച് കൂടുതൽ അന്വേഷണത്തിന് ഒരുങ്ങുകയാണ്. വേണ്ടി വന്നാൽ രാജസ്ഥാനിലേക്കു പോയി അന്വേഷണം നടത്തുന്നതിനെക്കുറിച്ചും അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്. റെൻസിം പറയുന്ന ആളെ കണ്ടെന്നു പറയുന്ന ആശ്രമത്തിൽനിന്നും വിവരങ്ങൾ ശേഖരിക്കും.

മു​ഖ്യ​മ​ന്ത്രി​ക്കു ക​ഴി​ഞ്ഞ ജ​നു​വ​രി അ​ഞ്ചി​നു റെൻസിം ക​ത്തെ​ഴു​തിയതോടെയാണ് വീണ്ടും അന്വേഷണം ചൂടുപിടിച്ചത്. മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം അ​ന്വേ​ഷ​ണ​ത്തി​നാ​യി ക്രൈം​ബ്രാ​ഞ്ച് സം​ഘം ക​ഴി​ഞ്ഞ​ ദി​വ​സം പ​ത്ത​നം​തി​ട്ട​യി​ലെ​ത്തി റെ​ന്‍​സി​മിന്‍റെ മൊ​ഴി ശേ​ഖ​രി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *