Wednesday, April 16, 2025
Kerala

എറണാകുളം ഇരുമ്പനത്ത് മകൻ അച്ഛനെ തലയ്ക്കടിച്ചു കൊന്നു

 

എറണാകുളം ഇരുമ്പനത്ത് മകൻ അച്ഛനെ തലയ്ക്കടിച്ചു കൊന്നു. ഇന്ന് പുലർച്ചെയാണ് മഠത്തിപ്പറമ്പിൽ കരുണാകരനെ മരിച്ച നിലയിൽ കണ്ടത്. ഇതിന് പിന്നാലെ മകൻ അമൽ പോലീസിൽ കീഴടങ്ങി. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

ഇന്നലെ രാത്രി തന്നെ ഇവർ തമ്മിൽ തർക്കം ആരംഭിച്ചിരുന്നു. പുലർച്ചെ കരുണാകരനെ മരിച്ച നിലയിൽ കണ്ടതോടെ മൂത്ത മകനെ വിവരം അറിയിച്ചു. തർക്കമുണ്ടായപ്പോൾ വടി കൊണ്ട് അടിച്ചതാണെന്നും കൊലപ്പെടുത്താൻ വേണ്ടി ചെയ്തതല്ലെന്നും അമൽ പോലീസിനോട് പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *