ആലപ്പുഴയിൽ റവന്യു ഇൻസ്‌പെക്ടർ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിൽ
ആലപ്പുഴ നഗരസഭാ ഓഫീസ് റവന്യു ഇൻസ്‌പെക്ടർ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ. തിരുവല്ല സ്വദേശി ജയരാജിനെയാണ് വിജിലൻസ് സംഘം പിടികൂടിയത്. വീടിന്റെ ഉടമസ്ഥാവകാശം മാറ്റി നൽകുന്നതിന് പതിനായിരം രൂപ കൈക്കൂലി പറ്റുന്നതിനിടെയാണ് അറസ്റ്റ്
വീടിന്റെ ഉടമസ്ഥാവകാശം മാറ്റി വാങ്ങാനെത്തിയ അപേക്ഷകനെ പല കാരണങ്ങൾ പറഞ്ഞ് ഇയാൾ മടക്കി അയച്ചു. ഒടുവിൽ പതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടു. ആദ്യ ഘട്ടമായി 2500 രൂപ കൊണ്ടുവരാൻ നിർദേശിച്ചു.
പരാതിക്കാരൻ ഈ വിവരം വിജിലൻസിന് കൈമാറി. നഗരസഭ ഓഫീസിൽ പണവുമായി എത്തുകയും കൈക്കൂലി വാങ്ങുന്നതിനിടെ ഉദ്യോഗസ്ഥനെ വിജിലൻസ് പിടികൂടുകയുമായിരുന്നു.