രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നു; ജയരാജന് സീറ്റ് നിഷേധിച്ചത് തിരിച്ചടിയുണ്ടാക്കുമെന്നും ധീരജ് കുമാർ
രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് കണ്ണൂർ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ മുൻ വൈസ് പ്രസിഡന്റ് ധീരജ് കുമാർ. പി ജയരാജന് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് ധീരജ് കുമാർ സ്‌പോർട്‌സ് കൗൺസിലിൽ നിന്ന് രാജിവെച്ചിരുന്നു. പിന്നാലെ മാധ്യമങ്ങളിൽ പരസ്യപ്രതികരണവും നടത്തിയതോടെ ഇയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു
പി ജയരാജന് സീറ്റ് നിഷേധിച്ചത് അഴീക്കോട്, കണ്ണൂർ മണ്ഡലങ്ങളിൽ തിരിച്ചടിയുണ്ടാക്കുമെന്നും പ്രവർത്തകരുടെ വികാരം പ്രകടിപ്പിക്കാനാണ് പരസ്യ പ്രതികരണം നടത്തിയതെന്നും ധീരജ് കുമാർ പറഞ്ഞു. രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുകയാണ്. മറ്റൊരു പാർട്ടിയിലേക്കും പോകില്ലെന്നും ധീരജ് കുമാർ അറിയിച്ചു