രണ്ട് വരി തെറ്റില്ലാതെ എഴുതാൻ അറിയില്ല; വി സിയുടെ ഭാഷ കണ്ട് ഞെട്ടിയെന്ന് ഗവർണർ
ഡി ലിറ്റ് വിവാദത്തിൽ കേരള സർവകലാശാല വൈസ് ചാൻസലറുടെ ഭാഷയെ വിമർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വൈസ് ചാൻസലറുടെ ഭാഷ കണ്ട് താൻ ഞെട്ടി. ലജ്ജാകരമായ ഭാഷയാണ് വി സി ഉപയോഗിച്ചത്. രണ്ട് വരി തെറ്റില്ലാതെ എഴുതാൻ അറിയില്ല. ഇതാണ് നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖലയെന്നും ഗവർണർ പരിഹസിച്ചു
ചാൻസലർ ആവശ്യപ്പെട്ടിട്ടും സിൻഡിക്കേറ്റ് യോഗം വിളിച്ചില്ല. ചാൻസലറെ ധിക്കരിച്ചു. പുറത്ത് മുഖം കാണിക്കാൻ ലജ്ജ തോന്നുകയാണ്. രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകി ആദരിക്കാൻ ആവശ്യപ്പെട്ടപ്പോൾ പറ്റില്ലെന്ന മറുപടിയാണ് വിസിയിൽ നിന്ന് ലഭിച്ചത്. ആ മറുപടിയും ഭാഷയും കണ്ട് ഏറെ സമയമെടുത്താണ് താൻ ഞെട്ടലിൽ നിന്ന് മോചിതനായതെന്നും ഗവർണർ പറഞ്ഞു.