Wednesday, January 8, 2025
Kerala

മസാല ബോണ്ട് കേസ്; ഇ.ഡി സമൻസിനെതിരായ തോമസ് ഐസക്കിന്റെയും കിഫ്ബിയുടെയും ഹർജികളിൽ വിധി നാളെ

മസാല ബോണ്ട് കേസിൽ ഇ.ഡി സമൻസിനെതിരായ തോമസ് ഐസക്കിന്റെയും കിഫ്ബിയുടെയും ഹർജികളിൽ വിധി നാളെ. ജസ്റ്റിസ് വി.ജി.അരുണിന്റെ ബഞ്ചാണ് വിധി പറയുന്നത്. ഇ.ഡി സമൻസുകൾ റദ്ദാക്കണമെന്നാണാവശ്യം.

മസാലബോണ്ടുകൾ ഇറക്കിയതിൽ വിദേശനാണ്യ വിനിമയ നിയമത്തിന്‍റെ (ഫെമ) ലംഘനമുണ്ടോയെന്ന അന്വേഷണത്തിന്റെ ഭാഗമായാണ് ഇ.ഡി മുൻ ധനമന്ത്രി തോമസ് ഐസക്കിന് സമൻസ് നൽകിയത്. ഇതിനെതിരെ തോമസ് ഐസക്ക് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ഇ.ഡിയുടെ നടപടി സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് തോമസ് ഐസക് കോടതിയെ അറിയിച്ചു. അതേസമയം, വിഷയത്തിൽ കോടതി ഇടപെടരുതെന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചിരിക്കുന്നത്. അന്വേഷണത്തിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള ശ്രമമാണ് തോമസ് ഐസക്ക് നടത്തുന്നതെന്ന് നേരത്തെയും ഇ.ഡി ചൂണ്ടിക്കാട്ടിയിരുന്നു.

അന്വേഷണത്തിന്റെ ഭാഗമായി വിവരശേഖരണത്തിന് ഹാജരാകാൻ നോട്ടീസ് അയച്ചപ്പോൾതന്നെ ഇതിനെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ്. അന്വേഷണം പ്രാഥമികഘട്ടത്തിലാണ്. ഇതിന്‍റെ പേരിൽ ഹർജിക്കാർക്ക് ഒരു നഷ്ടവും ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. അതിനാൽ, നിലവിലെ അവസ്ഥയിൽ ഹർജി അപക്വമാണെന്നും ഇ.ഡി കോടതിയെ അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *