കോടിയേരിയുടെ മരണശേഷം ഉടൻ വിദേശയാത്ര നടത്തുന്നതിന്റെ കാരണം മുഖ്യമന്ത്രി വ്യക്തമാക്കണം; കെ. സുധാകരൻ
കോടിയേരിയുടെ മരണശേഷം ഉടൻ വിദേശയാത്ര നടത്തുന്നതിന്റെ കാരണം മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. കോടിയേരിയുടെ മൃതദേഹം ഒരു മണിക്കൂർ പോലും തിരുവനന്തപുരത്ത് വെച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ വിദേശ യാത്രകൊണ്ട് എന്തുണ്ടായെന്ന് സർക്കാർ തിരിഞ്ഞുനോക്കണമെന്നും ധൂർത്തിന് പരിധി വേണമെന്നും അദ്ദേഹം വിമർശിച്ചു.
ശശി തരൂരിന് വോട്ട് ചെയ്യില്ലെന്ന കെ. മുരളീധരന്റെ പ്രസ്താവനയെപ്പറ്റി അദ്ദേഹത്തോട് തന്നെ ചോദിക്കണം. പുതുപള്ളിയിൽ തരൂരിന് അനുകൂലമായി പ്രമേയം പാസാക്കിയതിൽ തെറ്റില്ല. ജനാധിപത്യ സംവിധാനത്തിൽ ജയവും തോൽവിയും വ്യക്തിയുടെ അളവുകോലല്ല. കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ഇഷ്ടപെട്ടവർക്ക് വോട്ട് പിടിക്കുന്നത് തെറ്റായി കാണേണ്ട. ശശി തരൂരുമായി തനിയ്ക്ക് ഒരു പ്രശ്നവുമില്ല. കോൺഗ്രസ് വോട്ടർ പട്ടികയിൽ കുഴപ്പമൊന്നുമില്ലെന്നും ചിലരുടെ മേൽവിലാസം ഇല്ലാത്തത് പ്രശ്നമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.