നിപ ഭീഷണി അകലുന്നു; പരിശോധനാ ഫലങ്ങൾ നെഗറ്റീവായത് ആശ്വാസകരമെന്ന് മന്ത്രിസഭാ യോഗം
നിപ ഭീഷണി അകലുന്നതായി മന്ത്രിസഭാ യോഗം വിലയിരുത്തി. കൂടുതൽ പരിശോധനാ ഫലങ്ങൾ നെഗറ്റീവായത് ആശ്വാസകരമാണ്. മലബാറിൽ പ്രതിരോധ പ്രവർത്തനം തുടരും. കേസ് റിപ്പോർട്ട് ചെയ്തപ്പോൾ തന്നെ പ്രതിരോധ പ്രവർത്തനം ശക്തമാക്കിയത് നേട്ടമായെന്നും മന്ത്രിസഭാ യോഗം വിലയിരുത്തി
വിദേശത്ത് നിന്ന് ആന്റി ബോഡി മരുന്ന് കൊണ്ടുവരാനുള്ള നടപടികൾ ശക്തമാക്കും. ലക്ഷണമുള്ളവരെ അടിയന്തരമായി പരിശോധിക്കാനും മന്ത്രിസഭാ യോഗം നിർദേശം നൽകി. ഇന്ന് 20 പേരുടെ പരിശോധന ഫലങ്ങൾ കൂടി നെഗറ്റീവായിരുന്നു. 21 ഫലങ്ങൾ കൂടിയാണ് ഇനി വരാനുള്ളത്. ഇതുവരെ പരിശോധിച്ച 30 പരിശോധനാ ഫലങ്ങളും നെഗറ്റീവാണ്