കിണറ്റിൽ അകപ്പെട്ട ഇതര സംസ്ഥാന തൊഴിലാഴിയെ പുറത്തെടുക്കാനുള്ള ശ്രമം തുടരുന്നു
തിരുവനന്തപുരം വിഴിഞ്ഞം മുക്കോലയില്‍ മണ്ണിടിഞ്ഞുവീണ് കിണറ്റിൽ അകപ്പെട്ട ഇതര സംസ്ഥാന തൊഴിലാഴിയെ പുറത്തെടുക്കാനുള്ള ശ്രമം തുടരുന്നു. തമിഴ്‌നാട് സ്വദേശിയും വിഴിഞ്ഞത്ത് സ്ഥിരം താമസക്കാരനുമായ മഹാരാജ് ആണ് അപകടത്തില്‍പെട്ടത്. ഇന്നലെ രാവിലെ 9.30 ഓടെയായിരുന്നു അപകടം.
യന്ത്രങ്ങള്‍ ഇറക്കി പരിശോധന അസാധ്യമായതിനാല്‍ തൊഴിലാളികളെ ഉപയോഗിച്ചാണ് കിണറ്റിൽ നിന്ന് മണ്ണ് നീക്കം ചെയ്യുന്നത്. മഹാരാജിന്റെ കൂടെയുണ്ടായിരുന്നവരും പുറത്തുനിന്നുള്ള തൊഴിലാളികളും ചേർന്ന് കിണറ്റിലെ മണ്ണ് നീക്കാൻ ശ്രമിക്കുന്നുണ്ട്. രക്ഷാപ്രവർത്തനം ദുഷ്കരമാണെന്ന് അധികൃതർ അറിയിച്ചു.
സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ്, ചാക്ക വിഴിഞ്ഞം മേഖലയിൽ നിന്നുള്ള ഫയർ ഫോഴ്സ് യൂണിറ്റിന്റെയും കേരള പൊലീസിന്റെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. മഹാരാജ് ഉള്‍പ്പെടെ ആറോളം തൊഴിലാളികളാണ് കിണറ്റില്‍ റിംഗ് ഇറക്കി മണ്ണിട്ട് ഉറപ്പിക്കുന്നതിനിടെയാണ് മണ്ണിടിഞ്ഞു വീണത്. മറ്റ് തൊഴിലാളികള്‍ രക്ഷപ്പെട്ടു.