Monday, March 10, 2025
Kerala

കേരളത്തോട് കേന്ദ്രം കാട്ടുന്നത് കടുത്ത അവഗണനയെന്ന് വീണാ ജോർജ്

കേരളത്തോട് കേന്ദ്രം കാട്ടുന്നത് കടുത്ത അവഗണനയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. 50 മെഡിക്കൽ കോളേജുകൾ അനുവദിച്ചതിൽ കേരളത്തിന് ഒന്നുമില്ല. 125 നഴ്സിംഗ് കോളേജ് അനുവദിച്ചതിലും കേരളത്തിന് ഒന്നുമില്ല. വയനാട് ജില്ലാ ആശുപത്രി മെഡിക്കൽ കോളേജ് ആയി ഉയർത്തുന്നതിന് വേണ്ടിയുള്ള സാമ്പത്തിക സഹായം വേണമെന്ന് അഭ്യർത്ഥിച്ചു. അതും ഉണ്ടായില്ല. ഇത് വളരെ നിർഭാഗ്യകരമാണ്. സംസ്ഥാനത്തിന്റെ ആവശ്യം ഇനിയും കേന്ദ്രത്തിനു മുന്നിൽ ഉന്നയിക്കുമെന്നും വീണാ ജോർജ് പ്രതികരിച്ചു

കോക്ലിയർ ഇംപ്ലാന്റേഷനു വേണ്ടി സാങ്കേതിക കമ്മിറ്റി രൂപീകരിക്കാൻ തീരുമാനിച്ചു എന്നും മന്ത്രി പറഞ്ഞു. KSMM നൽകിയ റിപ്പോർട്ട് പ്രകാരം 38 കുട്ടികൾക്ക് ഇംപ്ലാന്റേഷൻ വേണം. കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *