Sunday, January 5, 2025
Kerala

കേന്ദ്ര ബജറ്റിൽ കേരളത്തോട് കാണിച്ചത് ക്രൂരമായ അവഗണന; ആഗ്രഹിച്ചതൊന്നും കിട്ടിയില്ലെന്ന് കെ എൻ ബാലഗോപാൽ

കേന്ദ്ര ബജറ്റിൽ കേരളം ആഗ്രഹിച്ചതൊന്നും കിട്ടിയില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കേന്ദ്ര ബജറ്റിൽ കേരളത്തോട് കാണിച്ചത് ക്രൂരമായ അവഗണനയെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.

ബജറ്റ് താഴേത്തട്ടിൽ ഗുണമുണ്ടാക്കുന്നതല്ല. തൊഴിലുറപ്പ് പദ്ധതിക്കും ഭക്ഷ്യ സുരക്ഷാ പദ്ധതിക്കും ഉൾപ്പെടെ വിഹിതം കുറച്ചു. സഹകരണ മേഖലയിലേക്ക് കേന്ദ്രസർക്കാർ കടന്നുകയറുന്നു. എയിംസിനെ കുറിച്ച് ബജറ്റിൽ പരാമർശമില്ല. എയിംസ് കേരളത്തിന് കിട്ടാൻ ഏറ്റവും അർഹതയുള്ള പദ്ധതിയാണെന്നും അദ്ദേഹം പറഞ്ഞു. റെയിൽവേ മേഖലയിലും കേരളത്തിന് പരിഗണന കിട്ടിയില്ലെന്ന് കെ എൻ ബാലഗോപാൽ പറഞ്ഞു.

പ്ലാന്റേഷൻ മേഖലയ്‌ക്ക് പ്രത്യേകം പദ്ധതി ആവശ്യപ്പെട്ടതും പരിഗണിച്ചില്ല. പല പ്രധാന പദ്ധതികളുടെയും തുക കുറച്ചു. സംസ്ഥാനങ്ങൾക്ക് നൽകുന്ന വിഹിതത്തിലും കേരളത്തോട് അവ​ഗണനയെന്നും അദ്ദേഹം പറഞ്ഞു. സഹകരണ മേഖലയിലേക്കും കടന്നുകയറാനുള്ള ശ്രമം ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *