രാജ്യത്ത് പെട്രോൾ, ഡീസൽ വില ഇന്നും വർധിപ്പിച്ചു. പെട്രോൾ വില ലിറ്ററിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് വർധിപ്പിച്ചത്.
തിരുവനന്തപുരത്ത് പെട്രോൾ വില 94 രൂപ കടന്നു. കോട്ടയത്ത് 92.66 രൂപയും ഡീസലിന് 87.58 രൂപയുമാണ് വില. രാജ്യത്തെ മൂന്ന് സംസ്ഥാനങ്ങളിൽ പെട്രോൾ വില 100 രൂപ കടന്നു.