റോഡിലൂടെ നടന്നു പോവുകയായിരുന്ന വയോധികയുടെ കാൽ അടിച്ചൊടിച്ചു; അക്രമി രക്ഷപ്പെട്ടു
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ അജ്ഞാതൻ വയോധികയുടെ കാൽ അടിച്ചൊടിച്ചു. റോഡിലൂടെ നടന്നു പോകുമ്പോഴായിരുന്നു അപ്രതീക്ഷിതമായ ആക്രമണം വയോധികയ്ക്ക് നേരെയുണ്ടായത്. ആറാലുമ്മൂട് സ്വദേശി വാസന്തിയാണ് (60) ക്രൂരമായി ആക്രമിക്കപ്പെട്ടത്.
റോഡിലൂടെ നടന്നു പോയ അജ്ഞാതനായ ഒരാളാണ് വയോധികയെ ആക്രമിച്ചതെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഇതുവരെ അക്രമിയെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. പരിക്കേറ്റ വയോധികയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ ബാലരാമപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.