തിരുവനന്തപുരത്ത് മലയോരമേഖലയിൽ കനത്ത മഴ, വ്യാപക നാശനഷ്ടം
തിരുവനന്തപുരത്തെ മലയോരമേഖലയിൽ കനത്ത മഴയുണ്ടായതോടെ വ്യാപക നാശനഷ്ടങ്ങൾ. തിരുവനന്തപുരം നെയ്യാറ്റിൻകര പെരുങ്കടവിളയിൽ വീടുകൾക്ക് മുകളിലോക്ക് മരങ്ങൾ കടപുഴകി വീണു. ഒരു വീട് ഭാഗികമായി തകർന്നിരിക്കുകയാണ്. കാട്ടാക്കട വീരണക്കാവിൽ ശക്തമായ കാറ്റിൽ ടർഫ് തകർന്നു.
നെടുമങ്ങാട് ചുള്ളിമാനൂരിൽ മരം വീണ് വാഹനങ്ങൾക്ക് കേടുപാടുണ്ടായി. ചുള്ളിമാനൂരിൽ വൈദ്യൂതി ലൈനിലേക്ക് മരം വീണ് 2 വൈദ്യുതപോസ്റ്റുകളും തകർന്നിട്ടുണ്ട്. പെരുങ്കടവിള പാൽക്കുളങ്ങര ലക്ഷംവീട്