Monday, January 6, 2025
Kerala

വയനാട്ടില്‍ കൊവിഡ് ക്ലസ്റ്റര്‍; പരിശോധന വ്യാപിപ്പിക്കാന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം

സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തിയതിനിടെ വയനാട്ടില്‍ കൊവിഡ് ക്ലസ്റ്റര്‍ രൂപപ്പെട്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പരിശോധന വ്യാപിപ്പിക്കാന്‍ ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കാന്‍ ആശുപത്രികള്‍ക്ക് ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി. മറ്റ് സജ്ജീകരണങ്ങളും ഉറപ്പാക്കണമെന്നും ആശുപത്രികള്‍ക്ക് നിര്‍ദേശമുണ്ട്.

സംസ്ഥാനതത് ഇന്ന് പുതിയ 1,801 കേസുകളാണ് സ്ഥിരീകരിച്ചത്. എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകളുള്ളത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന കൊവിഡ് ബാധിതരുടെ എണ്ണത്തിലും വന്‍ വര്‍ധയാണുള്ളത്.

കൊവിഡ് പരിശോധന വര്‍ധിപ്പിക്കാന്‍ ഇന്ന് ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനമായി. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന് യോഗത്തില്‍ സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്തി. പ്രായമായവരെയും കിടപ്പുരോഗികളെയും സംരക്ഷിക്കുക പ്രധാനമാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ഗര്‍ഭണികള്‍, പ്രായമായവര്‍, ജീവിത ശൈലി രോഗമുള്ളവര്‍ എന്നിവര്‍ മാസ്‌ക് നിര്‍ബന്ധമായും ധരിച്ചിരിക്കണമെന്നും ആരോഗ്യ വകുപ്പ് നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *