Tuesday, January 7, 2025
Kerala

കൊവിഡിന്റെ കൈവിട്ട കളി: സംസ്ഥാനത്ത് പ്രതിദിന വർധനവ് പതിനായിരം കടക്കാൻ സാധ്യത

സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരാൻ സാധ്യത. പ്രതിദിന വർധനവ് പതിനായിരത്തിന് മുകളിലേക്ക് പോകുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയരും.

രോഗപകർച്ച ഒഴിവാക്കാൻ പ്രതിരോധം പരമാവധി ശക്തമാക്കണമെന്ന നിർദേശം ആരോഗ്യവകുപ്പ് നൽകിയിട്ടുണ്ട്. ലക്ഷണങ്ങൾ ഉള്ളവർ ഉടൻ പരിശോധന നടത്തണം. ആന്റിജനിൽ നെഗറ്റീവ് ആയാൽ ആർടിപിസിആർ പരിശോധനയും നടത്തണം.

ആശുപത്രികളിൽ കൊവിഡ് ചികിത്സാ സൗകര്യങ്ങൾ കൂടുതൽ സജ്ജമാക്കാനുള്ള നിർദേശവും നൽകി. രോഗവ്യാപനം കണ്ടെത്തിയാൽ ജില്ലാ ഭരണകൂടങ്ങൾക്ക് കണ്ടെയ്ൻമെന്റ് മേഖലകൾ പ്രഖ്യാപിക്കാൻ അനുമതിയുണ്ട്

പോലീസും പരിശോധന കർശനമാക്കിയിട്ടുണ്ട്. മാസ്‌ക്, സാനിറ്റൈസർ, സാമൂഹിക അകലം എന്നിവ പാലിക്കുന്നുണ്ടോയെന്നാണ് പോലീസ് പരിശോധന നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *