‘ആമസോൺ കാടുകളിലെ തീ പിടുത്തവും ബ്രഹ്‌മപുരത്തെ തീ പിടുത്തവും താരതമ്യം ചെയ്യാൻ ബിജെപി നേതാക്കളെ പോലെ വിവരം കെട്ടവർക്ക് മാത്രമേ സാധിക്കൂ’ : വി.കെ സനോജ്
ആമസോൺ കാടുകളിലെ തീ പിടുത്തവും ബ്രഹ്‌മപുരത്തെ തീ പിടുത്തവും താരതമ്യം ചെയ്യാൻ ബിജെപി നേതാക്കളെ പോലെ വിവരം കെട്ടവർക്ക് മാത്രമേ സാധിക്കൂവെന്ന് ഡിവൈഎഫ്‌ഐ കേരള സ്റ്റേറ്റ് കമ്മിറ്റി സെക്രട്ടറി വി.കെ സനോജ്. നേരത്തെ ഇത് സംബന്ധിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു.
ബ്രഹ്‌മപുരത്തെ പുക കാരണം മുമ്പ് ആമസോൺ കാടുകളിലെ തീയണയ്ക്കാൻ ബ്രസീൽ എംബസിക്ക് മുമ്പിൽ പ്രതിക്ഷേധിച്ച ആളുകളെയൊന്നും കാണാൻ കഴിയുന്നില്ലെന്നായിരുന്നു ബിജെപി നേതാവ് ശോഭ സുരേന്ദ്രന്റെ പോസ്റ്റ്. ശോഭാ സുരേന്ദ്രനുള്ള മറുപടിയായാണ് വി.കെ സനോജ് പോസ്റ്റിട്ടിരിക്കുന്നത്.