Monday, January 6, 2025
Kerala

ബ്രഹ്‌മപുരത്തെ തീ ഇന്നുതന്നെ അണയ്ക്കും; പി രാജീവ്

ബ്രഹ്‌മപുരത്തെ തീ ഇന്നുതന്നെ അണയ്ക്കുമെന്ന് മന്ത്രി പി രാജീവ്. തീ പൂർണമായി അണയ്ക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ നടപടി സ്വീകരിക്കും.

ഹരിത കർമ്മസേനയുടെ പ്രവർത്തനം ശക്തിപ്പെടുത്തും. ഉറവിടത്തിൽ തന്നെ മാലിന്യങ്ങൾ വേർതിരിക്കുന്നത് കർശനമാക്കും. ഗൂഢാലോചനയുണ്ടെന്ന് കരുതുന്നില്ല. നേരത്തെയും ബ്രഹ്‌മപുരത്ത് തീ പിടുത്തം ഉണ്ടായിട്ടുണ്ടെന്നും പി രാജീവ് പറഞ്ഞു.

ആവശ്യമായ തയ്യാറെടുപ്പുകൾ സജ്ജമാക്കിയിട്ടുണ്ടെന്നും ഭാവിയിൽ ഇത്തരം അവസ്ഥ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇതിനുവേണ്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം എറണാകുളം ജില്ലാ കളക്ടറായി എന്‍ എസ് കെ ഉമേഷ് ചുമതലയേറ്റതിന് പിന്നാലെ ബ്രഹ്മപുരം മാലിന്യ പ്ലാന്റ് സന്ദർശിച്ചു. രാവിലെ 9.45 ന് കളക്ടറേറ്റിലെത്തിയ പുതിയ ജില്ലാ കളക്ടറെ എഡിഎം എസ് ഷാജഹാന്റെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. ബ്രഹ്‌മപുരം തീപിടുത്തവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് എല്ലാവരുടെയും കൂട്ടായ പരിശ്രമം ആവശ്യമാണെന്ന് ചുമതലയേറ്റ ശേഷം കളക്ടര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *