ചേർത്തലയിൽ പ്ലൈവുഡ് ഫാക്ടറിയിൽ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
ചേർത്തല പള്ളിപ്പുറത്ത് പ്ലൈവുഡ് ഫാക്ടറിയിൽ വൻ തീപിടിത്തം. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ ഫാക്ടറി പൂർണമായി കത്തി നശിച്ചു
എട്ട് യൂണിറ്റ് ഫയർഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.