Thursday, April 10, 2025
Kerala

ഓച്ചിറയിൽ കയർ ഫാക്ടറിയിൽ തീപിടിത്തം; ഫാക്ടറിയും വാഹനവും അടക്കം കത്തിനശിച്ചു

കൊല്ലം ഓച്ചിറയിൽ കയർ ഫാക്ടറിൽ വൻ തീപിടിത്തം. വാഹനമടക്കം കത്തിനശിച്ചു. ആലുംപിടികയിൽ രാജന്റെ ഉടമസ്ഥതയിലുള്ള ഓച്ചിറ നിവാസ് കയർ ഫാക്ടറിക്കാണ് തീപിടിച്ചത്.

ഇന്നലെ അർധരാത്രിയോടെയായിരുന്നു അപകടം. ഫാക്ടറിയും ഫാക്ടറി വളപ്പിൽ ലോഡ് കയറ്റിയിട്ടിരുന്ന വാഹനവും പൂർണമായി കത്തിനശിച്ചു. കായംകുളം, ഓച്ചിറ നിലയങ്ങളിലെ അഗ്നിശമന സേനകളും പോലീസും നാട്ടുകാരും മണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അമ്പത് ലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടമുണ്ടായതായാണ് വിലയിരുത്തൽ

Leave a Reply

Your email address will not be published. Required fields are marked *