കൊല്ലം പത്തനാപുരത്ത് സാക്ഷരതാ പ്രേരക് ജീവനൊടുക്കി
കൊല്ലം പത്തനാപുരത്ത് സാക്ഷരതാ പ്രേരക് ആത്മഹത്യ ചെയ്തു. പത്തനാപുരം മാങ്കോട് സ്വദേശി ഇ.എസ് ബിജിമോൻ (49) ആണ് മരിച്ചത്.
തുടർച്ചയായി ശമ്പളം മുടങ്ങിയതിൽ മനംനൊന്താണ് ആത്മഹത്യയെന്ന് ആരോപണമുണ്ട്. പത്തനാപുരം ബ്ലോക്ക് നോഡൽ പ്രേരകായിരുന്നു ഇ.എസ് ബിജിമോൻ.
ആറു മാസമായി വേതനമില്ലാതെ ജോലി ചെയ്യുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയിലാണ് ബിജുമോൻ ആത്മഹത്യ ചെയ്തതെന്ന് കേരള സാക്ഷരതാ പ്രേരക് അസോസിയേഷൻ ആരോപിച്ചു. മികച്ച സാക്ഷരത പ്രേരകിനുള്ള രാഷ്ട്രപതിയുടെ പുരസ്കാരം അടക്കം നേടിയിട്ടുണ്ട്. 20 വർഷമായി സാക്ഷരത പ്രേരക് ആയി പ്രവർത്തിച്ചു വരുകയാണ്.