Sunday, January 5, 2025
Kerala

സർക്കാരിന്റെ മന്ത്രിമാരേക്കാൾ വലിയ സംഭാവനയാണ് പശുക്കൾ ചെയ്യുന്നത്; കെ സുരേന്ദ്രൻ

സംസ്ഥാന സർക്കാർ നികുതി വർധിപ്പിച്ചത് പിൻവലിക്കണമെന്ന് ബിജെപി. പിൻവലിച്ചില്ലെങ്കിൽ കേരളം സ്‌തംഭിക്കുന്ന സമരങ്ങൾ ഉണ്ടാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. കോഴിക്കോട് കളക്ടറേറ്റിലേക്ക് നടന്ന മാര്‍ച്ചിൽ സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ. പിണറായി വിജയൻ സർക്കാരിന്റെ മന്ത്രിമാരേക്കാൾ വലിയ സംഭാവനയാണ് പശുക്കൾ ചെയ്യുന്നത്.

മുഖ്യമന്ത്രി ദന്തഗോപുരത്തിൽ നിന്നിറങ്ങണം. വി മുരളീധരന്റെ വീടിന് നേരെയുണ്ടായ ആക്രമണത്തിലെ കുറ്റക്കരെ എത്രയും വേഗം കണ്ടെത്തണം. കേന്ദ്രമന്ത്രിക്ക് പോലും കേരളത്തിൽ ഇതാണ് അവസ്ഥയെന്നും സുരേന്ദ്രൻ പറഞ്ഞു. കേരളത്തിലെ പശുക്കൾ നാടിന് ഒരുപാട് സംഭാവന ചെയ്യുന്നുണ്ട്. എന്നാൽ പശുക്കൾ ചെയ്യുന്ന സംഭാവന പോലും പിണറായി ചെയ്യുന്നില്ലെന്ന് സുരേന്ദ്രൻ പരിഹസിച്ചു.

ചിന്ത ജെറോം എന്തു പണിയാണ് ചെയ്യുന്നതെന്ന് ചോദിച്ച സുരേന്ദ്രൻ കമ്മീഷൻ അടിക്കൽ മാത്രമാണ് ജോലിയെന്ന് ആരോപിച്ചു. ഈ പരാമ‍ര്‍ശം മോശമല്ല, ചിന്ത ചെയ്യുന്നതാണ് അൺപാര്‍ലമെന്ററിയെന്നും സുരേന്ദ്രൻ കലക്ട്രേറ്റ് മാര്‍ച്ചിലെ പ്രസംഗത്തിന് ശേഷം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *