Thursday, January 23, 2025
Kerala

വി​മാ​ന​ത്താ​വ​ള​ത്തി​ലെ കോ​വി​ഡ് പ​രി​ശോ​ധ​ന നി​ര​ക്കും കു​റ​ച്ചു

 

​തിരുവനന്തപുരം: വി​മാ​ന​ത്താ​വ​ള​ത്തി​ലെ കോ​വി​ഡ് പ​രി​ശോ​ധ​ന നി​ര​ക്ക് കു​റ​ച്ചു. റ്റാ​റ്റ എം​ഡി ചെ​ക്ക് എ​ക്സ്പ്ര​സ് പി​സി​ആ​ർ പ​രി​ശോ​ധ​ന​യ്ക്ക് 975 രൂ​പ​യാ​ക്കി കു​റ​ച്ചു. തെ​ർ​മോ അ​ക്യു​ലോ പ​രി​ശോ​ധ​ന​യ്ക്ക് 1,200 രൂ​പ​യാ​ക്കി.

കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ള്‍​ക്കും പി​പി​ഇ കി​റ്റ്, എ​ന്‍ 95 മാ​സ്‌​ക് തു​ട​ങ്ങി​യ സു​ര​ക്ഷാ സാ​മ​ഗ്രി​ക​ള്‍​ക്കും നി​ര​ക്ക് കു​റ​ച്ചി​രു​ന്നു. ആ​ര്‍​ടി​പി​സി​ആ​ര്‍ 300 രൂ​പ, ആ​ന്‍റി​ജ​ന്‍ 100 രൂ​പ, എ​ക്‌​സ്‌​പെ​ര്‍​ട്ട് നാ​റ്റ് 2,350 രൂ​പ, ട്രൂ​നാ​റ്റ് 1225 രൂ​പ, ആ​ര്‍​ടി ലാ​മ്പ് 1025 രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ് നി​ര​ക്ക് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. എ​ല്ലാ ചാ​ര്‍​ജു​ക​ളും ഉ​ള്‍​പ്പെ​ടെ​യു​ള്ള നി​ര​ക്കാ​ണി​ത്.

പി​പി​ഇ കി​റ്റ് ഒ​രു യൂ​ണി​റ്റി​ന് എ​ക്‌​സ്എ​ൽ സൈ​സി​ന് 154 രൂ​പ​യും ഡ​ബി​ള്‍ എ​ക്‌​സ്എ​ല്‍ സൈ​സി​ന് 156 രൂ​പ​യു​മാ​ണ് ഏ​റ്റ​വും കു​റ​ഞ്ഞ തു​ക. എ​ക്‌​സ്എ​ല്‍., ഡ​ബി​ള്‍ എ​ക്‌​സ്എ​ൽ സൈ​സി​ന് ഉ​യ​ര്‍​ന്ന തു​ക 175 രൂ​പ​യാ​ണ്. എ​ന്‍ 95 മാ​സ്‌​ക് ഒ​രെ​ണ്ണ​ത്തി​ന് കു​റ​ഞ്ഞ തു​ക 5.50 രൂ​പ​യും ഉ​യ​ര്‍​ന്ന തു​ക 15 രൂ​പ​യു​മാ​ണ്. അ​മി​ത ചാ​ര്‍​ജ് ഈ​ടാ​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​താ​ണെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Leave a Reply

Your email address will not be published. Required fields are marked *