ജഡ്ജിയുടെ കാറിൽ കരി ഓയിൽ ഒഴിച്ച സംഭവം; പ്രതിയെ അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു
ജസ്‌ന തിരോധാന കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി ജഡ്ജിയുടെ വാഹനത്തിൽ കരി ഓയിൽ ഒഴിച്ച സംഭവത്തിൽ പ്രതി രഘുനാഥൻ നായരെ അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതിയുടെ ജാമ്യാപേക്ഷ ഈ മാസം 15ന് പരിഗണിക്കും.
്പ്രതിക്ക് വേണ്ടി അഡ്വ. ബി എ ആളൂരാണ് ഹാജരായത്. ജസ്‌ന കേസ് അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് ജസ്റ്റിസ് ഷിർസിയുടെ കാറിലാണ് ഇയാൾ കരി ഓയിൽ ഒഴിച്ചത്. ഇതിന് പിന്നാലെ ഹൈക്കോടതിക്ക് സമീപത്ത് പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്