ജസ്‌നയുടെ തിരോധാനം: ഹൈക്കോടതി ജഡ്ജിയുടെ കാറിൽ കരി ഓയിൽ ഒഴിച്ച് പ്രതിഷേധം
ഹൈക്കോടതി ജഡ്ജിയുടെ വാഹനത്തിൽ കരി ഓയിൽ ഒഴിച്ച് പ്രതിഷേധം. ജസ്‌നയുടെ തിരോധാനം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുവാണ് കരി ഓയിൽ ഒഴിച്ചത്. ഹൈക്കോടതി ജഡ്ജി ഷിർസിയുടെ കാറിലാണ് കരി ഓയിൽ ഒഴിച്ചത്.
ഹൈക്കോടതി എൻട്രൻസ് ഗേറ്റിൽ പ്ലക്കാർഡുമായി നിന്നയാളാണ് കരി ഓയിൽ ഒഴിച്ചത്. സംഭവത്തിന് പിന്നാലെ ഇയാളെ പോലീസ് പിടികൂടി. ജസ്‌നയുടെ തിരോധാനം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസ് നിലവിൽ കോടതിയുടെ പരിഗണനയിലാണ്.