Sunday, January 5, 2025
Kerala

ആശ്വാസമായി രോഗമുക്തി നിരക്ക് ഉയരുന്നു; സംസ്ഥാനത്ത് ഇന്ന് കൊവിഡ് ഭേദമായത് 2246 പേർക്ക്

കൊവിഡ് കേസുകൾ ഒരു ഭാഗത്ത് വർധിക്കുമ്പോഴും സംസ്ഥാനത്ത് രോഗമുക്തി നിരക്ക് ഉയരുന്നത് ആശ്വാസകരമാകുന്നു. ഇന്ന് 1648 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 2246 പേരാണ് രോഗമുക്തി കരസ്ഥമാക്കിയത്. തിരുവനന്തപുരം ജില്ലയിൽ മാത്രം 614 പേർ രോഗമുക്തരായി

കൊല്ലം ജില്ലയിൽ നിന്നുള്ള 131 പേരുടെയും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 123 പേരുടെയും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 132 പേരുടെയും, കോട്ടയം ജില്ലയിൽ നിന്നുള്ള 115 പേരുടെയും, ഇടുക്കി ജില്ലയിൽ നിന്നുള്ള 32 പേരുടെയും, എറണാകുളം ജില്ലയിൽ നിന്നുള്ള 184 പേരുടെയും, തൃശൂർ ജില്ലയിൽ നിന്നുള്ള 155 പേരുടെയും, പാലക്കാട് ജില്ലയിൽ നിന്നുള്ള 95 പേരുടെയും, മലപ്പുറം ജില്ലയിൽ നിന്നുള്ള 202 പേരുടെയും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 278 പേരുടെയും പരിശോധനാ ഫലം നെഗറ്റീവായി

കൂടാതെ, വയനാട് ജില്ലയിൽ നിന്നുള്ള 20 പേരുടെയും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 70 പേരുടെയും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 95 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റീവായത്. ഇതോടെ 22,066 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 67,001 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,00,651 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,82,521 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 18,130 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2385 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *