കെ റെയിൽ: ജനങ്ങളുടെ ആശങ്ക പരിഹരിച്ച ശേഷമേ പദ്ധതി നടപ്പാക്കൂവെന്ന് റവന്യു മന്ത്രി കെ രാജൻ
ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനമായി സിൽവർ ലൈൻ പദ്ധതി മാറില്ലെന്ന് റവന്യൂ മന്ത്രി കെ. രാജൻ. ജനങ്ങളുടെ ആശങ്ക പൂർണമായി പരിഹരിക്കും. പദ്ധതി സംബന്ധിച്ച് മുന്നണിയിലെ ഘടകകക്ഷികൾക്കിടയിൽ അഭിപ്രായ ഭിന്നതയില്ല. പ്രശ്‌നങ്ങൾ പരിഹരിച്ച ശേഷമെ പദ്ധതി നടപ്പാക്കൂവെന്നും കെ. രാജൻ പറഞ്ഞു.
പൊതുസമൂഹത്തിന് വേണ്ടിയുള്ളതാണ് സിൽവർ ലൈൻ പദ്ധതി. പൊതു സമൂഹത്തെ വിശ്വാസത്തിലെടുത്തും അവരുടെ അഭിപ്രായങ്ങൾ സ്വീകരിച്ചുമായിരിക്കും പദ്ധതി നടപ്പാക്കുകയെന്നും മന്ത്രി പറഞ്ഞു.