Thursday, January 23, 2025
Kerala

തന്റെ ദേഹത്ത് കൈവെച്ച ഉദ്യോഗസ്ഥന്റെ കൈ വെട്ടണമെന്ന് ദിലീപ്; എഫ് ഐ ആർ വിവരങ്ങൾ പുറത്ത്

 

നടൻ ദിലീപിനെതിരെ രജിസ്റ്റർ ചെയ്ത പുതിയ കേസിന്റെ എഫ് ഐ ആർ പുറത്ത്. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ അറസ്റ്റ് ചെയ്തതിന്റെ വിരോധത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയതെന്ന് എഫ് ഐ ആറിൽ പറയുന്നു. തിരുവനന്തപുരം ക്രൈംബ്രാഞ്ച് പോലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്

2017 നവംബർ 15ന് രാവിലെ പത്തരക്കും പന്ത്രണ്ടരക്കും ഇടയിലാണ് പ്രതികൾ ഗൂഢാലോചന നടത്തിയത്. ദിലീപിന്റെ ആലുവ കൊട്ടാരക്കടവിലുള്ള പത്മസരോവരം എന്ന വീട്ടിൽ വെച്ചായിരുന്നു ഗൂഢാലോചന.

സംഭവം നടക്കുമ്പോൾ ആലുവ റൂറൽ എസ് പിയായിരുന്ന എ വി ജോർജിന്റെ വീഡിയോ യൂട്യൂബിൽ ഫ്രീസ് ചെയ്ത ദൃശ്യങ്ങൾ നോക്കി നിങ്ങൾ അഞ്ച് ഉദ്യോഗസ്ഥർ അനുഭവിക്കാൻ പോകുകയാണെന്ന് ദിലീപ് പറഞ്ഞു. സോജൻ, സുദർശൻ, സന്ധ്യ, ബൈജു പൗലോസ് പിന്നെ നീ എന്ന രീതിയിലാണ് ഇക്കാര്യം പറഞ്ഞതെന്നും എഫ് ഐ ആറിൽ പറയുന്നു. തന്റെ ദേഹത്ത് കൈവെച്ച എസ് പി കെ സുദർശന്റെ കൈ വെട്ടണമെന്നും ദിലീപ് പറഞ്ഞതായി എഫ് ഐ ആറിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *