ജീവന് ഭീഷണിയുണ്ടെന്ന് സ്വപ്‌ന; ചിലർ ജയിലിൽ വന്നുകണ്ട് ഭീഷണിപ്പെടുത്തി
തന്റെ ജീവന് ഭീഷണിയുണ്ടെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് കോടതിയിൽ. പോലീസ് ഉദ്യോഗസ്ഥരെന്ന് തോന്നിക്കുന്ന ചിലർ തന്നെ ജയിലിൽ വന്നുകണ്ടു. കേസുമായി ബന്ധമുള്ള ഉന്നതരുടെ പേരുകൾ പറയരുതെന്ന് ആവശ്യപ്പെട്ടു. തന്നെയും കുടുംബത്തെയും അപകടപ്പെടുത്താൻ ശേഷിയുള്ളവരാണ് തങ്ങളെന്ന് ഇവർ മുന്നറിയിപ്പ് നൽകിയതായും സ്വപ്‌ന പറയന്നു
അന്വേഷണ ഏജൻസിയുമായി സഹകരിക്കരുതെന്ന് അവർ പറഞ്ഞു. നവംബർ 25ന് മുമ്പ് പലതവണ തനിക്ക് ഭീഷണി വന്നതാണ്. തനിക്ക് സംരക്ഷണം വേണമെന്നും കോടതിയെ സ്വപ്‌ന അറിയിച്ചു.