Wednesday, April 16, 2025
Kerala

ആര്യാ രാജേന്ദ്രന്‍ മേയർ സ്ഥാനത്തിരിക്കാൻ അർഹയല്ല; രാജിവെക്കുന്നത് വരെ സമരം തുടരും; കെ മുരളീധരന്‍

കത്ത് വിവാദത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരന്‍ എംപി. ആര്യാ രാജേന്ദ്രന്‍ രാജിവെക്കുന്നത് വരെ സമരം തുടരുമെന്ന് കെ മുരളീധരന്‍ കോഴിക്കോട് പറഞ്ഞു. കത്ത് വ്യാജമാണെങ്കിലും അല്ലെങ്കിലും ആ സ്ഥാനത്ത് ഇരിക്കാന്‍ നിലവിലെ മേയര്‍ ആര്യാ രാജേന്ദ്രന് യോഗ്യതയില്ല. അഹംഭാവത്തിന് കൈയും കാലും വച്ച രൂപമാണ് ആര്യയുടേതെന്നും മുരളീധരന്‍ കടന്നാക്രമിച്ചു.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേയും മുരളീധരന്‍ രംഗത്തെത്തി. ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്റെ മാനസിക നില പരിശോധിക്കണമെന്ന് മുരളീധരൻ വ്യക്തമാക്കി. എന്തും വിളിച്ചു പറയാവുന്ന നിലയിൽ ഗവർണർ എത്തി. പദവിയുടെ മാന്യത കളഞ്ഞു കുളിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പിപ്പിടി വിദ്യ കാട്ടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.രാഷ്ട്രീയത്തിന്റെ പേരിൽ മാധ്യമങ്ങളെ വാർത്താ സമ്മേളനത്തിൽ നിന്ന് ഇറക്കി വിടുന്നത് അംഗീകരിക്കാൻ ആകില്ലെന്ന് മുരളീധരൻ വ്യക്തമാക്കി.

കത്ത് വിവാദത്തില്‍ മേയര്‍ക്കെതിരെ ഇന്നും തലസ്ഥാനത്ത് പ്രതിഷേധം തുടരുകയാണ്. കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ നഗരസഭയ്ക്ക് മുന്നില്‍ നടന്ന പ്രതിഷേധം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ആനാവൂര്‍ നാഗപ്പന്മാരുടെ ചെരുപ്പ് നക്കാത്തവര്‍ക്ക് ജോലി ഇല്ലാത്ത അവസ്ഥയാണെന്ന് ചെന്നിത്തല ആരോപിച്ചു. മേയറുടെ പേരില്‍ കത്ത് തയ്യാറാക്കിയതിന്റെ അന്വേഷണം കക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കുന്നത് ഇത് നീട്ടിക്കൊണ്ടുപോകാനാണെന്നും ചെന്നിത്തല ആരോപിച്ചു

Leave a Reply

Your email address will not be published. Required fields are marked *