തെന്മല കല്ലടയാറിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു
തെന്മല കല്ലടയാറിൽ കുളിക്കാനിങ്ങിയ രണ്ട് യുവാക്കൾ ഒഴുക്കിൽപ്പെട്ട് മരിച്ചു. കരുനാഗപ്പള്ളി സ്വദേശികളായ അൻസിൽ(23), അൽത്താഫ്(26) എന്നിവരാണ് മരിച്ചത്. കുടുംബത്തോടൊപ്പം തമിഴ്‌നാട് ഏർവാടി പള്ളിയിൽ പോയി തിരികെ വരുമ്പോൾ ഡാം കവലയിലെ കുളിക്കടവിൽ ഇറങ്ങുകയായിരുന്നു.
യുവാക്കളിൽ ഒരാളാണ് ആദ്യം ഒഴുക്കിൽപ്പെട്ടത്. രക്ഷിക്കാനിറങ്ങിയപ്പോഴാണ് അടുത്തയാളും അപകടത്തിൽപ്പെട്ടത്. ഇരുവരും കയത്തിൽ മുങ്ങിത്താഴുകയായിരുന്നു. അപകടം കണ്ട് ആളുകൾ എത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും കനത്ത ഒഴുക്ക് തടസ്സമാകുകയായിരുന്നു. ഇരുപത് മിനിറ്റിന് ശേഷം ഇരുവരുടെയും മൃതദേഹം കണ്ടെത്തി.