Thursday, October 17, 2024
Kerala

‘രാമന്റെ പുത്രന് ബി.ജെ.പിയുടെ വോട്ടുകൾ ലഭിച്ചു; സഹതാപവും പുത്രന് വോട്ടായി മാറി’; എം.ബി രാജേഷ്

ഉമ്മൻ ചാണ്ടിയോടുള്ള സഹതാപം പുത്രന് വോട്ടായി മാറിയെന്ന് മന്ത്രി എം.ബി രാജേഷ്. രാമന്റെ മകന് ബി.ജെ.പിയുടെ വോട്ടുകൾ ലഭിച്ചിട്ടുണ്ട്. സി.പി.ഐഎം വോട്ടുകൾ ചോർന്നിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് സൂക്ഷമമായി പരിശോധിച്ച ശേഷം മറുപടി നൽകാമെന്നും മന്ത്രി പറഞ്ഞു.

53 വർഷമായി യു.ഡി.എഫിന്റെ മണ്ഡലമാണ് പുതുപ്പള്ളി. അത് അവർ ഇത്തവണയും കൂടിയ ഭൂരിപക്ഷത്തിൽ പിടിച്ചു. യു.ഡി.എഫിന്‍റെ രാഷ്ട്രീയ വോട്ട്,ഉമ്മന്‍ചാണ്ടിയോടുള്ള സഹതാപ വോട്ട്, ബി.ജെ.പിയുടെ കുറഞ്ഞ വോട്ട് തുടങ്ങിയ മൂന്ന് ഘടകങ്ങളാണ് പുതുപ്പള്ളിയില്‍ നിര്‍ണായകമായതെന്നും എം.ബി രാജേഷ് പറഞ്ഞു.

അതേസമയം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ദയനീയ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ ഫേസ്‌ബുക്ക് പോസ്റ്റുമായി എല്‍‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്‌ക് സി തോമസ് രംഗത്തെത്തി. എല്ലാ വോട്ടര്‍മാരെയും ഹൃദയത്തോട് ചേർത്ത് നിർത്തുന്നതായും ഇടതുപക്ഷ ജനാധിപത്യ മുന്നണി ഏല്‍പിച്ച ഉത്തരവാദിത്വം ഭംഗിയായി തന്നെ നിർവഹിച്ചു എന്ന് കരുതുകയാണെന്നും ജെയ്‌ക് എഫ്‌ബിയില്‍ കുറിച്ചു.

Leave a Reply

Your email address will not be published.