ഞങ്ങളുടെ ടാർജറ്റ് 50000 വോട്ടുകൾ ആയിരുന്നു; ഇത് ജനങ്ങൾ അംഗീകരിച്ച ഭൂരിപക്ഷം; കെ സി വേണുഗോപാൽ
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ഞങ്ങൾ ഇട്ട ടാർജറ്റ് 50000 വോട്ടുകൾ ആയിരുന്നുവെന്ന് കെ സി വേണുഗോപാൽ. കേരളത്തിലെ ഉപതെരഞ്ഞെടുപ്പിലെ ചരിത്രം ആയിരിക്കും ഇത് എന്ന് അന്ന് തന്നെ പറഞ്ഞിരുന്നു.
ജനങ്ങൾ അംഗീകരിച്ചുകൊടുത്ത ഭൂരിപക്ഷമാണിത്. ഉമ്മൻ ചാണ്ടിയോടുള്ള ആദരവ് ജനങ്ങൾ പ്രകടിപ്പിച്ചു. ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ സർക്കാരിനെതിരെയുള്ള മറുപടി ജനങ്ങൾ നൽകി. ഇത്രയും വലിയ ഭൂരിപക്ഷം സർക്കാരിനെതിരായ ജനവിരുദ്ധ വികാരമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരായുള്ള ജനങ്ങളുടെ വികാരം വ്യക്തമാണ്. ദുഷിച്ച ഭരണം ജനം അംഗീകരിക്കുന്നില്ല. പുതുപ്പളിയിൽ വികസനത്തിന്റെ ചർച്ചയാണ് ഉണ്ടാക്കിയത്. മുഖ്യമന്ത്രിയുടെ വികസന കാഴ്ചപ്പാട് ജനങളുടെ നെഞ്ചിൽ കൈവച്ച് ആവരുതെന്നും കെ സി വേണുഗോപാൽ വ്യകത്മാക്കി.
ചരിത്ര റെക്കോര്‍ഡ് സൃഷ്ടിച്ച് പുതുപ്പള്ളി മണ്ഡലം ഇനി ചാണ്ടി ഉമ്മന്റെ കൈകളില്‍. 2021ലെ ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷത്തെയും മറികടന്ന് 39,299 വോട്ടുകള്‍ക്കാണ് ചാണ്ടി ഉമ്മന്റെ വിജയക്കുതിപ്പ്. ഒസിക്ക് പകരക്കാരനായി, പിന്മാഗിയായി ഇനി പുതുപ്പള്ളി മണ്ഡലത്തെ ചാണ്ടി ഉമ്മന്‍ നയിക്കും. യുഡിഎഫ്-71,700, എല്‍ഡിഎഫ്-32401, എന്‍ഡിഎ-4321 എന്നിങ്ങനെയാണ് വോട്ട്‌നില.
ചരിത്രവിജയത്തിന് പിന്നാലെ ചാണ്ടി ഉമ്മന്‍ നേരെ പോയത് പുതുപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയോട് ചേര്‍ന്ന് അന്ത്യവിശ്രമം കൊള്ളുന്ന ഉമ്മന്‍ ചാണ്ടിയെ കാണാനാണ്. വിജയം പിതാവിന് സമര്‍പ്പിക്കുന്നുവെന്ന് പറയാതെ പറഞ്ഞ് ചാണ്ടി ഉമ്മന്‍ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലെത്തി മൗനമായി പ്രാര്‍ത്ഥിച്ചു. പുതുപ്പള്ളിയുടെ പുതിയ ജനനായകനെ കാണാനും അഭിനന്ദിക്കാനും ഉമ്മന്‍ ചാണ്ടിയെ തൊട്ട് ജനങ്ങള്‍ തിക്കിതിരക്കുന്ന അപൂര്‍വ കാഴ്ചയ്ക്കും പുതുപ്പള്ളി സാക്ഷിയായി.
ഉമ്മന്‍ ചാണ്ടി അവസാനമായി മത്സരിച്ച 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 9044 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു അദ്ദേഹത്തിന്റെ ജയം. എന്നാല്‍ വോട്ടെണ്ണല്‍ നാലാം റൗണ്ടിലേക്ക് കടന്നപ്പോള്‍ തന്നെ ചാണ്ടി ഉമ്മന്റെ ലീഡ് പതിനായിരം കടന്നു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യ രണ്ട് റൗണ്ടുകളുടെ ഫലം പുറത്തുവന്നപ്പോള്‍ മുന്‍ മുഖ്യമന്ത്രിക്ക് ലഭിച്ചത് 2074 വോട്ടുകളുടെ ലീഡ് ആയിരുന്നു. അതേസമയം ഉമ്മന്‍ ചാണ്ടിക്ക് ലഭിച്ചത് 10218 വോട്ടുകളും.
പുതുപ്പള്ളിയില്‍ മൂന്നാം അങ്കത്തിന് ഇറങ്ങിയ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിനെ ഇത്തവണയും പുതുപ്പള്ളിക്കാര്‍ കൈവിട്ടു. 2016ല്‍ 44,505 വോട്ടുകളും 2021ല്‍ 54,328 വോട്ടുകളും ലഭിച്ച ജെയ്കിന് ഇത്തവണ 40000 പോലും എത്തിക്കാനായില്ല.