Thursday, October 17, 2024
National

പഴയ ഡബിള്‍ഡെക്കറുകള്‍ ഇനി ഓർമ; ഇനി മുംബൈ നഗരം ചുറ്റാൻ ഇലക്ട്രിക് ഡബിള്‍ഡെക്കറുകള്‍

പഴയ ഡബിൾ ഡക്കർ ബസ്സുകൾ ഓർമ്മയുണ്ടോ? നമ്മുടെ നാട്ടിൽ വിരളമാണെങ്കിലും മുംബൈ നഗരത്തിന്റെ പ്രതീകമാണ് ഡബിൾ ഡെക്കറുകൾ. എന്നാൽ ഇനി ആ പഴയ ഡക്കറുകൾ മുംബൈ നഗരത്തിലില്ല. വൈദ്യുത എ.സി. ഡബിള്‍ഡെക്കര്‍ ബസുകള്‍ ഇറങ്ങിയതോടെ പഴയ ബസുകളെല്ലാം മാറ്റാന്‍ നഗരസഭയുടെ ഗതാഗതവിഭാഗമായ ‘ബെസ്റ്റ്’ തീരുമാനിക്കുകയായിരുന്നു. ഈ സെപ്തംബര്‍ 15ഓടെ നഗരത്തില്‍ സര്‍വീസ് നടത്തിയിരുന്ന പഴയ ഡബിള്‍ഡെക്കര്‍ ബസുകള്‍ സര്‍വീസ് അവസാനിപ്പിക്കാൻ ഇതോടെ തീരുമാനമായി.

ഗേറ്റ് വേ ഓഫ് ഇന്ത്യയിലേക്കെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് വേണ്ടി ഓടിയിരുന്ന മുകള്‍ഭാഗം തുറന്ന ഡബിള്‍ഡെക്കര്‍ ബസുകളും ഇതോടൊപ്പം സര്‍വീസ് അവസാനിപ്പിക്കും. ടൂറിസ്റ്റ് റൂട്ടുകളിലും ഇനിമുതല്‍ വൈദ്യുത എ.സി. ഡബിള്‍ഡെക്കര്‍ ബസുകളായിരിക്കും സര്‍വീസ് നടത്തുക. ആകെ അഞ്ച് ഡബിൾ ഡെക്കർ ബസുകളാണ് അവശേഷിച്ചിരുന്നത്.

ജനവിധി മാനിക്കുന്നുവെന്ന് വി എന്‍ വാസവന്‍ മാധ്യമങ്ങളോട് പറഞ്ഞു. പുതുപ്പള്ളിയില്‍ ചിട്ടയായ പ്രവര്‍ത്തനം നടത്താന്‍ സാധിച്ചു. എല്‍ഡിഎഫ് അടിത്തറ തകര്‍ന്നിട്ടില്ല എന്ന് തെളിയിക്കാനായെന്നും വി എന്‍ വാസവന്‍ പറഞ്ഞു.

ആകെ അവശേഷിച്ചിരുന്ന അഞ്ച് ഡബിള്‍ഡെക്കര്‍ ബസുകളും സെപ്റ്റംബര്‍ പതിനഞ്ചോടെ സർവീസ് നിർത്തലാക്കും. വൈകാതെ നഗരത്തിലെ മറ്റ് പ്രദേശങ്ങളിലും ഇലക്ട്രിക് ബസുകള്‍ സര്‍വീസ് ആരംഭിക്കും. വൈകാതെ 18 എ.സി. ഡബിള്‍ഡെക്കര്‍ ബസുകള്‍കൂടി ഉടനെ എത്തുമെന്ന് ബെസ്റ്റ് അറിയിച്ചു.

Leave a Reply

Your email address will not be published.