വിവാഹച്ചടങ്ങിന് ഇട്ടിരുന്ന പന്തൽ പൊളിക്കുന്നതിനിടെ ഷോക്കേറ്റ് മൂന്ന് പേർ മരിച്ചു
വിവാഹ ചടങ്ങിന് ഇട്ടിരുന്ന പന്തൽ പൊളിക്കുന്നതിനിടെ ഷോക്കേറ്റ് മൂന്ന് പേർ മരിച്ചു. ആലപ്പുഴ ചേർത്തല കണിച്ച്കുളങ്ങരയിലാണ് ദാരുണ സംഭവം ഉണ്ടായത്. മരിച്ച മൂന്നുപേരും അതിഥി തൊഴിലാളികളാണ്. സംഭവത്തിൽ രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. തുഷാർ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹ ചടങ്ങിന് ഇട്ടിരുന്ന പന്തൽ പൊളിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.