വിഴിഞ്ഞത്ത് അജ്ഞാത മൃതദേഹമടിഞ്ഞു; പെരുമാതുറയിൽ വള്ളം മറിഞ്ഞ് കാണാതായ ആളെന്ന് സംശയം
തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞം തീരത്ത് ഒരു പുരുഷന്റെ മൃതദേഹം കരയ്ക്കടിഞ്ഞു. കഴിഞ്ഞ ദിവസം പെരുമാതുറയിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കാണാതായ മത്സ്യതൊഴിലാളികളിൽ ഒരാളുടെ മൃതദേഹമാണെന്ന് ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. വെട്ടൂർ സ്വദേശി സമദിന്റെ മൃതദേഹമാണെന്നാണ് സംശയിക്കുന്നത്. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കാണാതായ സമദിന്റെ മൃതദേഹമാണെന്ന് ബന്ധുക്കൾ സംശയം ഉയർത്തുമ്പോഴും ഇക്കാര്യത്തിൽ ശാസ്ത്രീയ പരിശോധന ഇല്ലാതെ സ്ഥിരീകരിക്കാൻ കഴിയില്ലെന്ന് പൊലീസ് അറിയിച്ചു.